പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പഞ്ചാബ്: ആരോ​ഗ്യനില വഷളായതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ആദ്യം ചണ്ഡീ​ഗഡിലെ ആശുപത്രിയിലും പിന്നീട് ഡൽഹി അപ്പോളയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചണ്ഡീ​ഗഡ് വിമാനത്താവളത്തിൽ വച്ചാണ് മുഖ്യമന്ത്രിയുടോ ആരോ​ഗ്യനില വഷളായത്. ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്ക് വരുമ്പോഴാണ് അസ്വസ്ഥതകൾ പ്രകടമായത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. എന്നാൽ ആശങ്ക വേണ്ടെന്നും, മറ്റ്‌ വിവരങ്ങൾ ഉടൻ പുറത്തിവിടുമെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

 

TAGS: NATIONAL | PUNJAB
SUMMARY: Punjab CM hospitalised amid illness

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *