ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂര്‍ കൈതകോടി പള്ളിയോടവും ജേതാക്കള്‍

ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂര്‍ കൈതകോടി പള്ളിയോടവും ജേതാക്കള്‍

പമ്പാ നദിക്കരയില്‍ ആവേശത്തിന്റെ അലയടി സൃഷ്ടിച്ചു നടന്ന ഉത്തൃട്ടാതി മത്സര വള്ളം കളിയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി.ബാച്ചില്‍ കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കളായി. 52 പള്ളിയോടങ്ങള്‍ക്കും സർക്കാർ ഗ്രാൻഡ് നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

എ, ബി ബാച്ചുകളിലായി നടന്ന മത്സരങ്ങളില്‍ 49 പള്ളിയോടങ്ങളാണ് മാറ്റുരച്ചത്. ആചാര പെരുമയോടൊപ്പം ദൃശ്യവിസ്മയം തീർത്ത ജലഘോഷയാത്രയക്ക് പിന്നാലെ ഹിറ്റ്സ് മത്സരങ്ങള്‍ ആരംഭിച്ചു. നെഹ്റു ട്രോഫിക്ക് സമാനമായി സമയക്രമം അനുസരിച്ചായിരുന്നു ഇത്തവണത്തെ മത്സര വള്ളംകളി.

ഇടക്കുളം, കൊറ്റാത്തൂർ, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി എന്നിവർ ഏറ്റുമുട്ടിയ ബി ബാച്ച്‌ ഫൈനലില്‍, കൊറ്റാത്തൂർ-കൈതക്കോടി പള്ളിയോടത്തിന് വിജയം. എ ബാച്ച്‌ ഫൈനലില്‍ കോയിപ്രം പള്ളിയോടം ജേതാക്കളായി. പള്ളിയോടങ്ങള്‍ക്ക് ഗ്രാൻഡ് നില്‍ക്കുമെന്ന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

മത്സര വള്ളംകളിയോട് അനുബന്ധിച്ച്‌ നടന്ന വിവിധ ചടങ്ങുകളില്‍ മന്ത്രിമാരായ കെ എൻ ബാലഗോപാല്‍, മുഹമ്മദ് റിയാസ്, വീണ ജോർജ്,പ്രമോദ് നാരായണൻ എംഎല്‍എ തുടങ്ങിയവർ പങ്കെടുത്തു.

TAGS : BOAT | COMPETITION
SUMMARY : Uthritathi competitive boating; Koipram Church and Kotatur Kaitakodi Church are the winners

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *