ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചൊവ്വാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലിയെ കണ്ടത്. ഇവിടെ സ്ഥാപിച്ച സിസിടിവി കാമറയിലാണ് ഫ്ലൈഓവർ കടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പുലിയെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുകയായിരുന്നു.

ടോൾ പ്ലാസയ്ക്ക് സമീപമുള്ള നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ ഗ്രൗണ്ടിലേക്ക് പുലി പ്രവേശിച്ചതായി ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 3-4 വയസ്സ് പ്രായമുള്ള ആൺ പുള്ളിപ്പുലിയാണിത്. ബന്നാർഘട്ട നാഷണൽ പാർക്കിൽ നിന്ന് രക്ഷെപ്പെട്ട പുലി ആണിതെന്നും സംശയമുണ്ട്. പ്രദേശത്ത് നടത്തിയ കോമ്പിംഗ് ഓപ്പറേഷനിൽ പുലിയെ വീണ്ടും കണ്ടെത്തിയിട്ടില്ല. ഇക്കാരണത്താൽ തന്നെ പുലി കാട്ടിലേക്ക് മടങ്ങിയതായും സംശയിക്കുന്നുണ്ടെന്ന് ടാസ്ക് ഫോഴ്സ് പറഞ്ഞു. എന്നിരുന്നാലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും, രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ടാസ്ക് ഫോഴ്‌സ് നിർദേശിച്ചു.

 

TAGS: BENGALURU | LEOPARD
SUMMARY: Task force formed to catch leopard found near electronic city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *