ഡല്‍ഹിയില്‍ അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച

ഡല്‍ഹിയില്‍ അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച

ന്യൂഡൽഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ 21ന് നടക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവച്ചതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള അനുമതിക്കായി ലഫ്റ്റനന്‍റ് ഗവർണർക്ക് നല്‍കിയ കത്തില്‍ അതിഷി സത്യപ്രതിജ്ഞക്കുള്ള തീയതി നല്‍കിയിരുന്നില്ല. ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടിക പിന്നീട് നല്‍കാമെന്ന് കത്തില്‍ പറയുന്നതിലൂടെ, അതിഷി ഒറ്റക്കാവും സത്യപ്രതിജ്ഞ എടുക്കുകയെന്നും സൂചനയുണ്ട്.

ആം ആദ്മി രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണക്കുകയായിരുന്നു.
ഇതോടെ ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകുകയാണ് അതിഷി.

TAGS : ATISHI | DELHI | OATH
SUMMARY : Atishi Marlena swearing in Delhi on Saturday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *