ലുലു ഓണം ഹബ്ബ 2024 ; ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു ബെംഗളൂരു

ലുലു ഓണം ഹബ്ബ 2024 ; ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു ബെംഗളൂരു

ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കുന്ന വിപുലമായ ഓണേഘോഷം സെപ്റ്റംബര്‍ 21ന് രാജാജി ന?ഗര്‍ ലുലുമാളില്‍ വച്ച് നടത്തപ്പെടും. പൂക്കളമത്സരം, കേരള ശ്രീമാന്‍, മലയാളി മങ്ക, തുടങ്ങി വിവിധ മത്സരങ്ങളാണ് നടപ്പെടുക. സമ്മാനത്തുകയുള്‍പ്പടെ മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പുലികളി, തിരുവാതിര, മോഹിനിയാട്ടം, ചെണ്ടമേളം, തുടങ്ങി സാംസ്‌കാരികത്തനിമയും, ഓണത്തിന്റെ നാടന്‍ ഓര്‍മകളും വിളിച്ചോതുന്ന കലാരൂപങ്ങളും, പഴമയുടെ മാറ്റുള്ള അനവധി ഓണക്കളികളും ആഘോഷങ്ങളുടെ മാറ്റ് കൂട്ടാന്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും, ഫാഷന്‍ സ്റ്റോറിലും നിരവധി ഓഫറുകളും, ഓണം സ്‌പെഷ്യല്‍ കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരു ലുലു മാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ലുലു കര്‍ണാടക റീജിയണ്ല്‍ ഡയറക്ടര്‍, ഷെരീഫ് കെ കെ, റീജിയണ്ല്‍ മാനേജര്‍, ജമാല്‍ കെ പി, കേരളസമാജം, ബെംഗളൂരു പ്രസിഡന്റ് സി.പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റെജികുമാര്‍, മാനേജിംഗ് കമ്മറ്റി മെംബര്‍ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
<BR>
TAGS : ONAM-2024 | LULU BENGALURU

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *