മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരികയായിരുന്ന പിതാവും മകളും അപകടത്തില്‍ മരിച്ചു

മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരികയായിരുന്ന പിതാവും മകളും അപകടത്തില്‍ മരിച്ചു

ആലപ്പുഴ: മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരികയായിരുന്ന പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയില്‍ അബ്ദുല്‍ സത്താര്‍ (52), വിവാഹം ഉറപ്പിച്ച മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കരുവാറ്റ കെ.വി. ജെട്ടി ജങ്ഷനിൽ ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറിടിക്കുകയായിരുന്നു.

ആലിയയുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്ന് വരുന്ന സത്താറിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
<br>
TAGS : ACCIDENT |  ALAPPUZHA NEWS
SUMMARY : A father and daughter died in an accident while coming from abroad for their daughter’s wedding

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *