മോഷണം പോയ 25 പവന്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ വഴിയില്‍

മോഷണം പോയ 25 പവന്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ വഴിയില്‍

തിരുവനന്തപുരം: വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മാറനല്ലൂർ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന അണിഞ്ഞിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്.

ഇരുപത്തഞ്ച് പവനോളം ആഭരണങ്ങളാണ് കാണാതെ പോയതെന്നാണ് റിപ്പോർട്ട്. ഉത്രാട ദിനത്തിലായിരുന്നു വിവാഹം. വിവാഹശേഷം വീട്ടിലെത്തിയ വധു ധരിച്ചിരുന്ന ആഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവച്ചു. അല്പം കഴിഞ്ഞ് വീടിന് തൊട്ടടുത്തുള്ള ഹാളില്‍ വിരുന്ന് സല്‍ക്കാരത്തിനായി പോയി. തിരിച്ചുവന്നപ്പോഴാണ് മാലയുള്‍പ്പടെയുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്.

സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നുവെന്നുകാട്ടി വീട്ടുകാർ പിറ്റേന്ന് പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെയാണ് ഇന്നുരാവില വീടിനു സമീപത്തായി ആഭരണങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളില്‍ ആക്കിയ നിലയിലായിരുന്ന ആഭരണങ്ങളില്‍ ചിലത്. മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

TAGS : THIRUVANATHAPURAM | GOLD
SUMMARY : Abandoned 25 Pawan of stolen gold; It was found on the road near the house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *