സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബെംഗളൂരു സെക്കുലർ ഫോറം അനുശോചിച്ചു

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബെംഗളൂരു സെക്കുലർ ഫോറം അനുശോചിച്ചു

ബെംഗളൂരു: ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനായി സീതാറാം യെച്ചൂരി വഹിച്ച പങ്ക് മഹനീയമാണെന്ന് സൗഹാര്‍ദ കര്‍ണാടക കോഡിനേറ്റര്‍ ആര്‍ രാമകൃഷ്ണ പറഞ്ഞു. ബെംഗളൂരു സെക്കുലര്‍ ഫോറം അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ രാമകൃഷ്ണ.

വര്‍ഗീയ വിദ്വേഷത്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ യെച്ചൂരിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രേഷ്ഠമാണെന്നും രാമകൃഷ്ണപറഞ്ഞു. ചിക്കമഗളൂരുവിലെ ബാബാബുധന്‍ഗിരി മറ്റൊരു ബാബറി മസ്ജിദ് ആകാതിരിക്കാനുള്ള സാംസ്‌കാരിക പ്രതിരോധത്തിന് ആവശ്യമായ സഹായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത് സീതാറാം യെച്ചൂരി ആയിരുന്നു എന്നും രാമകൃഷ്ണ പറഞ്ഞു. വര്‍ഗ്ഗീയതക്കെതിരെ അദ്ദേഹം എഴുതിയ ‘എന്താണ് ഈ ഹിന്ദു രാഷ്ട്രം’ (What is this Hindurastra) എന്ന കൃതി കന്നഡയിലെടക്കം നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗോള്‍വാള്‍ക്കറുടെ ഫാസിസിറ്റ് ആശയത്തെയും അത് നടപ്പാക്കുന്ന കാവി ബ്രിഗേഡിനെയും അതിശക്തമായി എതിര്‍ക്കുന്ന ഈ കൃതി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുവാന്‍ നിലക്കൊള്ളുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

സി കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. എ.എ മജീദ് സ്വാഗതം പറഞ്ഞു, ആര്‍ വി ആചാരി, കെ ആര്‍ കിഷോര്‍, മുഫ്ലിഫ് പത്തായപുര, റെജികുമാര്‍, ഡെന്നിസ് പോള്‍, ഷംസുദ്ദീന്‍ കൂടാളി, സുദേവ് പുത്തന്‍ചിറ, സി പി രാജേഷ്, എം ബി രാധാകൃഷ്ണന്‍, ശാന്തകുമാര്‍ എലപ്പുള്ളി എന്നിവര്‍ സംസാരിച്ചു. പ്രമോദ് വരപ്രത്ത് നന്ദി പറഞ്ഞു.
<br>
TAGS : CONDOLENCES MEETING | SITARAM YECHURI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *