ഛേത്രി തരംഗം; ഐ.എസ്.എല്ലിൽ ഹൈദരാബാദിനെ തകർത്ത് ബെംഗളൂരു

ഛേത്രി തരംഗം; ഐ.എസ്.എല്ലിൽ ഹൈദരാബാദിനെ തകർത്ത് ബെംഗളൂരു

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്.സി.യെ എതിരില്ലാത്ത മൂന്നുഗോളിന് തകര്‍ത്ത് ബെംഗളൂരു എഫ്.സി. 2024-25 സീസണിലെ ബെംഗളൂരുവിന്റെ രണ്ടാം ജയമാണിത്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ സുനിൽ ഛേത്രി ഇരട്ട ഗോളുമായി (85, 90+4) തിളങ്ങി. രാഹുൽ ബേക്കെയാണ് (5) മറ്റൊരു ടോപ് സ്‌കോറർ. ജയത്തോടെ പോയന്റ് ടേബിളിൽ ബെംഗളൂരു ഒന്നാം സ്ഥാനത്തേക്കുയർന്നു.

57-ാം മിനിറ്റിലാണ് പകരക്കാരനായി ഛേത്രി കളത്തിലിറങ്ങിയത്. 85-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി ബെംഗളൂരുവിനായി രണ്ടാം ഗോൾനേടി. ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അഡ്ഗാർ മെൻഡിസിന്റെ അസിസ്റ്റിൽ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ബുധനാഴ്ച പഞ്ചാബ് എഫ്.സിക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

TAGS: SPORTS | FOOTBALL
SUMMARY: Bengaluru FC won over Hyderabad in ISL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *