കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് ഹുൻസൂരിൽ മറിഞ്ഞ് അപകടം

കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് ഹുൻസൂരിൽ മറിഞ്ഞ് അപകടം

ബെംഗളൂരു: മൈസൂരുവിനടുത്ത ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ്‌ അപകടം. പരുക്കേറ്റവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം  ആരുടെയും നില ​ഗുരുതരമല്ല.

ബസ് നിയന്ത്രണംവിട്ട് ബസ് കുത്തനെ മറിയുകയായിരുന്നു. പെരുന്തൽമണ്ണയിലേക്കായിരുന്നു ബസ് പുറപ്പെട്ടത്. യാത്രക്കാരിൽ കൂടുതലും മലയാളികളാണ്. അപകട സമയം യാത്രക്കാർ ഉറക്കത്തിലായിരുന്നു.
<BR>
TAGS : ACCIDENT
SUMMARY : Private bus overturned in Hunsur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *