എല്ലാം വഴിയെ മനസ്സിലാകും; വിദേശത്തായിരുന്ന ജയസൂര്യ നാട്ടില്‍ മടങ്ങിയെത്തി

എല്ലാം വഴിയെ മനസ്സിലാകും; വിദേശത്തായിരുന്ന ജയസൂര്യ നാട്ടില്‍ മടങ്ങിയെത്തി

കൊച്ചി: അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി നടന്‍ ജയസൂര്യ. ലൈംഗിക പീഡന ആരോപണത്തില്‍ എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും ജയസൂര്യ പ്രതികരിച്ചു.

അമേരിക്കയില്‍ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. മുന്‍കൂര്‍ ജാമ്യം തേടി താരം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റില്‍ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.

തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ ജയസൂര്യ നേരത്തെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

TAGS : JAYASURYA | KOCHI AIRPORT
SUMMARY : Actor Jayasurya is back in Kochi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *