സെപ്റ്റംബർ അവസാനത്തോടെ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രം നൽകും

സെപ്റ്റംബർ അവസാനത്തോടെ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രം നൽകും

ബെംഗളൂരു: സെപ്റ്റംബർ അവസാനത്തോടെ ബെംഗളൂരുവിൽ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രമേ നൽകുള്ളുവെന്ന് ബിബിഎംപി അറിയിച്ചു. സെപ്റ്റംബർ 30 മുതലാണ് പുതിയ നിയമം നടപ്പാക്കുക. ഖാത്ത പ്രക്രിയകൾ പൂർണമായി ഓൺലൈനും, സമ്പർക്കരഹിതവുമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

നഗരത്തിലെ 21 ലക്ഷം സ്വത്ത് രേഖകൾ ബിബിഎംപി ഇതിനകം ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. പുതിയ സംവിധാനത്തിന് കീഴിൽ, ബിബിഎംപി ഇ-ഖാത ലഭിക്കുന്നതിന് സ്ഥലത്തിന്റെ ജിപിഎസ് കോർഡിനേറ്റുകൾ ഉപയോഗിക്കും. ഇതിന്റെ ഭാഗമായി ഓരോ സ്ഥലത്തും ബിബിഎംപി ഉദ്യോഗസ്ഥർ സർവേ നടത്തും. ഖാത്ത വിതരണത്തിലെ അഴിമതി കുറയ്ക്കാനും വസ്തുനികുതി വരുമാനം വർധിപ്പിക്കാനും ഈ സംരംഭം സഹായിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ പറഞ്ഞു.

TAGS: BENGALURU | BBMP
SUMMARY: All property khathas in bengaluru to be digitised by sept end

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *