വിവാദ പരാമർശം; കർണാടക ഹൈക്കോടതി ജഡ്ജിയിൽ നിന്ന് വിശദീകരണം തേടി സുപ്രീം കോടതി

വിവാദ പരാമർശം; കർണാടക ഹൈക്കോടതി ജഡ്ജിയിൽ നിന്ന് വിശദീകരണം തേടി സുപ്രീം കോടതി

ബെംഗളൂരു: വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക ഹൈക്കോടതി ജഡ്ജിയിൽ നിന്ന് വിശദീകരണം തേടി സുപ്രീംകോടതി. ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് വെദവ്യാസചര്‍ ശ്രീഷാനന്ദയ്‌ക്കെതിരെയാണ് സുപ്രീംകോടതി രംഗത്തെത്തിയത്. വിവാദ പരാമര്‍ശത്തില്‍ കര്‍ണാടക ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് വിശദീകരണം ആവശ്യപ്പെട്ടത്.

ഭൂവിഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വെദവ്യാസചര്‍ ശ്രീഷാനന്ദയുടെ പരാമര്‍ശം. നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ അദ്ദേഹം പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഇതിന് പുറമേ വനിതാ അഭിഭാഷകയ്‌ക്കെതിരെ ജഡ്ജി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

രണ്ട് സംഭവത്തിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടർന്ന് ഹൈക്കോടതി ജഡ്ജിക്കെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

TAGS: KARNATAKA | SUPREME COURT
SUMMARY: SC seeks report from Karnataka HC justice over controversial remark

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *