മലപ്പുറത്ത് 20 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

മലപ്പുറത്ത് 20 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

മലപ്പുറത്തു നിന്നും ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലവും നെഗറ്റീവ്. പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

രോഗ ലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഈ വ്യക്തി അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.

TAGS : NIPAH | MALAPPURAM
SUMMARY : Nipah test result of 20 people in Malappuram also negative

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *