ക്ഷേത്രങ്ങളിൽ പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ്യ് ഉപയോഗിക്കണമെന്ന് നിർദേശം

ക്ഷേത്രങ്ങളിൽ പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ്യ് ഉപയോഗിക്കണമെന്ന് നിർദേശം

ബെംഗളൂരു: സംസ്ഥാനത്തെ മുസ്രയ് വകുപ്പിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും പ്രസാദത്തിനും ഭക്തർക്കുള്ള ഭക്ഷണത്തിനും നന്ദിനി നെയ്യ് ഉപയോഗിക്കാൻ നിർദേശം നൽകി ഗതാഗത – മുസ്രയ് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഈ തീരുമാനം. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് ഫെഡറേഷൻ്റെ ആവശ്യപ്രകാരം കൂടിയാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

കർണാടകയിലെ ചെറുതും വലുതുമായ നൂറുകണക്കിന് ക്ഷേത്രങ്ങൾ മുസ്രൈ വകുപ്പിൻ്റെ നിയന്ത്രണത്തിലാണ്. അവയിൽ പലതും ഭക്തർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നുമുണ്ട്. നിലവിൽ ഒട്ടുമിക്ക ക്ഷേത്രങ്ങളും പ്രസാദം തയ്യാറാക്കാൻ നന്ദിനി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ എല്ലാ ക്ഷേത്രങ്ങളും നിർദേശം നടപ്പാക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

തിരുപതി ലഡ്ഡു ഉണ്ടാക്കാൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ കാലത്ത് സംഭരിച്ച നെയ്യിൽ മത്സ്യ എണ്ണയും ബീഫ് ടാല്ലോയും കണ്ടെത്തിയെന്ന ലാബ് റിപ്പോർട്ട് അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ വിമർശനത്തിന് പിന്നാലെ തിരുപ്പതി ട്രസ്റ്റിനു നന്ദിനി നെയ്യ് വിതരണം കെഎംഎഫ് നിർത്തിവച്ചിരുന്നു.

ക്ഷേത്രം കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ്, ഓരോ ആറു മാസത്തിലും നെയ്യ് വിതരണത്തിനായി ടെൻഡർ ക്ഷണിക്കുകയും പ്രതിവർഷം 5 ലക്ഷം കിലോ നെയ്യ് വാങ്ങുകയും ചെയ്യുന്നുണ്ട്. ശുദ്ധമായ നെയ്യാണ് നന്ദിനിയെന്നും ആരോപണം തെറ്റാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | NANDINI GHEE
SUMMARY: Karnataka temples ordered to use Nandini ghee after Tirupati laddu row

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *