ക്യാമ്പസ്‌ ശുചിമുറിക്കുള്ളിൽ കാമറ വെച്ചു; ബിടെക് വിദ്യാർഥി പിടിയിൽ

ക്യാമ്പസ്‌ ശുചിമുറിക്കുള്ളിൽ കാമറ വെച്ചു; ബിടെക് വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ക്യാമ്പസിൽ പെൺകുട്ടികളുടെ ശുചിമുറിക്കുള്ളിൽ കാമറ വെച്ച ബിടെക് വിദ്യാർഥി പിടിയിൽ. സ്വകാര്യ കോളേജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും മാഗഡിക്കടുത്ത് ചിക്കഗൊല്ലരഹട്ടിയിൽ താമസക്കാരനുമായ കുശാൽ (21) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ശുചിമുറിയിൽ വെച്ച് വിദ്യാർഥിനികളാണ് കാമറ കണ്ടെത്തിയത്. ഉടൻ കോളേജ് മാനേജ്മെന്റിനെ വിവരമറിയിച്ചു.

ക്യാമ്പസിലെ സിസിടിവി കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് കുശാൽ ആണ് കാമറ വെച്ചതെന്ന് മനസിലായത്. പിന്നീട് കോളേജ് മാനേജ്മെന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. കുശാലിന്റെ ഫോൺ പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU | ARREST
SUMMARY: B Tec student arrested for placing camera inside ladies washroom

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *