കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരുക്ക്

കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. ചിക്കമഗളൂരു മുഡിഗെരെ താലൂക്കിലെ സുങ്കസാലെയ്ക്ക് സമീപം ശനിയാഴ്ച പുലർച്ചെയാണ് അപകടം. റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ പഞ്ചായത്ത് വളപ്പിലേക്കാണ് കാർ മറിഞ്ഞത്.

മൂടൽമഞ്ഞ് കാരണം കാഴ്ച തടസപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് ചിക്കമഗളൂരു പോവുകയായിരുന്നു യാത്രക്കാർ. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിൽ ബാലൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Tourists injured after car falls into 30 feet premise

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *