മകനെ എയര്‍പോട്ടില്‍ യാത്രയാക്കി മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം

മകനെ എയര്‍പോട്ടില്‍ യാത്രയാക്കി മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം

പത്തനംതിട്ട: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരും തല്‍ക്ഷണം മരിച്ചു. വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, കാര്‍ ഡ്രൈവര്‍ സിബിന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ സിബിനായിരുന്നുവെങ്കിലും അപകട സമയം കാര്‍ ഓടിച്ചിരുന്നത് വിപിനായിരുന്നു.

റോഡിന്റെ വലത് വശത്തേക്ക് നിയന്ത്രണം വിട്ട് പോയ കാര്‍ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് ഒരു ഭാഗം കാറിനുള്ളിലേക്ക് തുളഞ്ഞ് കയറി. ഘടിപ്പിച്ചതിലെ അപാകതയാണ് ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് വാഹനത്തിനുള്ളില്‍ തുളച്ച് കയറാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മകന്‍ സുമിതിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കിയ ശേഷം മാര്‍ത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു സുരേഷും കുടുംബവും. മകന്‍ സുമിത് മാലദ്വീപിലാണ് ജോലി ചെയ്യുന്നത്.
<BR>
TAGS : CAR ACCIDENT | DEATH
SUMMARY : Accident while returning from his son’s trip to the airport; Tragic end for mother and brother

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *