എയർ മാർഷൽ അമർപ്രീത് സിങ് പുതിയ വ്യോമസേന മേധാവി

എയർ മാർഷൽ അമർപ്രീത് സിങ് പുതിയ വ്യോമസേന മേധാവി

ന്യൂഡൽഹി: എ​യ​ർ മാ​ർ​ഷ​ൽ അ​മ​ർ​പ്രീ​ത് സി​ങ് പു​തി​യ വ്യോ​മ​സേ​ന മേ​ധാ​വി​യാ​കും. എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ വി​വേ​ക് രാം ​ചൗ​ധ​രി വി​ര​മി​ക്കു​ന്ന സെ​പ്റ്റം​ബ​ർ 30ന് ​ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും. 5,000 ഫ്ലൈയിം​ഗ് മണിക്കൂർ പരിചയസമ്പത്തുള്ള അമർ പ്രീത് സി​ങ് നിലവിൽ എയർ സ്റ്റാഫിന്റെ വൈസ് ചീഫ് ആണ്.

1964 ഒക്ടോബർ 27ന് ജനിച്ച അമർ പ്രീത് സി​ങ് വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് വിഭാ​ഗത്തിലേക്ക് 1984 ഡിസംബറിലാണ് കമ്മീഷൻ ചെയ്യപ്പെട്ടത്. നാൽപ്പത് വർഷത്തെ കരിയറിനിടെ നിരവധി ചുമതലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്നിന് വ്യോമസേനയുടെ 47-ാമത് ഉപമേധാവിയായി എയർ മാർഷൽ അമർ പ്രീത് സി​ങ് നിയമിതനായി. 2023ൽ പരം വിശിഷ്ട സേവാ മെഡലും 2019ൽ അതിവിശിഷ്ട സേവാ മെഡലും സ്വന്തമാക്കിയിട്ടുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവവിദ്യാർഥിയാണ്.
<br>
TAGS : AIR MARSHAL AMAR PREET SINGH | INDIAN AIR FORCE
SUMMARY : Air Marshal Amarpreet Singh is the new Chief of Air Force

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *