തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: എഡിജിപി അജിത്കുമാർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: എഡിജിപി അജിത്കുമാർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് അഞ്ച് മാസത്തിന് ശേഷം സമർപ്പിച്ചു. എഡിജിപി എം ആർ അജിത് കുമാർ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഡിജിപി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഈ മാസം 24ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

നാല് പരാതികളാണ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറുകയും ഡിജിപി എം ആർ അജിത്കുമാനെ അന്വേഷണ ചുമതല ഏൽപ്പിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ എം ആർ അജിത് കുമാർ തൃശൂരിലുണ്ടായിരുന്നു. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് അന്ന് നിർദേശിച്ചിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ സിപിഐ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. തൃശൂര്‍പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പൂരവുമായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന പൂരം അലങ്കോലപ്പെട്ടത് രാഷ്ട്രീയ വിവാദമായിരുന്നു.
<BR>
TAGS : THRISSUR POORAM | ADGP M R AJITH KUMAR
SUMMARY : Thrissur Pooram disruption incident. ADGP Ajith Kumar submits report to DGP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *