വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു

വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: വീട്ടിൽ കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. ഹാസൻ ആലൂർ താലൂക്കിലെ ചന്നപുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. കാവ്യശ്രീ – പുനീത് ദമ്പതികളുടെ മകൻ സ്നേഹിത് (11) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ക്ഷീണം കാരണം സ്നേഹിത് സ്കൂളിൽ പോയിരുന്നില്ല. ഉച്ചയായതോടെ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ സ്നേഹിതിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ കുട്ടിക്ക് മറ്റ്‌ അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൂർണആരോഗ്യ വാനായിരുന്നെന്നും രക്ഷിതാക്കൾ പറഞ്ഞു. പുനീതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

TAGS: KARNATAKA | DEATH
SUMMARY: 11-year-old boy dies after suffering heart attack at home in Hassan village

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *