തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; ബാഹ്യ ഇടപെടലില്ല, ഗൂഢാലോചനയില്ല, അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; ബാഹ്യ ഇടപെടലില്ല, ഗൂഢാലോചനയില്ല, അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍  ബാഹ്യ ഇടപെടലില്ലെന്ന് അന്വേഷണ റിപ്പോർട്ട്‌. എഡിജിപി എംഅജിത് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന് വീഴ്ച ഉണ്ടയെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും പരിചയക്കുറവും വീഴ്ചയായെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. 1,300 പേജുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.

ശനിയാഴ്ച രാത്രിയാണ് തൃശ്ശൂർപ്പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണറിപ്പോർട്ട് എ.ഡി.ജി.പി. അജിത്കുമാർ ഡി.ജി.പി.ക്ക് സമർപ്പിച്ചത്. പ്രത്യേകദൂതൻ വഴിയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. ചൊവ്വാഴ്ചയ്ക്കുമുൻപ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.
<BR>
TAGS : THRISSUR POORAM | ADGP M R AJITH KUMAR
SUMMARY : Thrissur Pooram disruption incident. No outside interference, no conspiracy; Investigation report out

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *