ബലാത്സംഗക്കേസ്; സിദ്ദീഖിന് കുരുക്ക് മുറുകുന്നു

ബലാത്സംഗക്കേസ്; സിദ്ദീഖിന് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടൻ സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം. മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നത്.

അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖിന് ഈ പരാതിയെ തുടര്‍ന്ന് സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു. 2016 ജനുവരി 28 ന് സിദ്ദീഖ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. നിള തിയേറ്ററില്‍ ഒരു സിനിമയുടെ പ്രിവ്യൂ കഴിഞ്ഞിറങ്ങിയതിന് ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടി ആരോപിച്ചത്.

TAGS : SIDDIQUE | HEMA COMMITTEE
SUMMARY : Siddique’s noose tightens in the rape case; The police have strong evidence and testimonies in the complaint of the young actress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *