ഗംഗാവലിയില്‍ നിന്നും വാഹനത്തിന്റെ റേഡിയേറ്റര്‍ കണ്ടെത്തി

ഗംഗാവലിയില്‍ നിന്നും വാഹനത്തിന്റെ റേഡിയേറ്റര്‍ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്‍ത്തിട്ടക്കടിയില്‍ ലോറിയുണ്ടെന്ന നിഗമനത്തില്‍ ഡ്രഡ്ജർ കമ്പനി പരിശോധന നടത്തുകയാണ് ഇപ്പോള്‍. ഒരു വാഹനത്തിന്റെ റേഡിയേറ്റർ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.

റേഡിയേറ്ററിന്റെ ഭാഗം ലഭിച്ചതിന് പിന്നാലെ മുങ്ങല്‍ വിദഗ്ധ സംഘം പുഴയിലിറങ്ങി പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ ഭാഗമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, ഈ പ്രദേശത്ത് മണ്ണ് ധാരാളമായിട്ടുണ്ട്. അതിനാല്‍ മണ്ണ് മാറ്റി മാത്രമേ ഇവിടെ കൂടുതല്‍ പരിശോധന നടത്താൻ സാധിക്കൂള്ളൂ.

ഒരു ലോറിയുടെ ഭാഗമാണ് ലഭിച്ചിതെന്നാണ് വിവരം. എന്നാല്‍, ഇത് അർജുന്റേതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. നാവികസേനാ നല്‍കിയ പോയന്റുകളിലായിരുന്നു ആദ്യം തിരച്ചില്‍ നടത്തിയത്. എന്നാല്‍, അവിടെ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : The radiator of the vehicle was recovered from Gangavali

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *