‘ദെെവത്തെ ആശ്രയിച്ചാല്‍ സമ്മര്‍ദങ്ങളെ നേരിടാം’; അന്നയുടെ മരണത്തില്‍ വിചിത്ര പ്രതികരണവുമായി നിര്‍മല സീതാരാമൻ

‘ദെെവത്തെ ആശ്രയിച്ചാല്‍ സമ്മര്‍ദങ്ങളെ നേരിടാം’; അന്നയുടെ മരണത്തില്‍ വിചിത്ര പ്രതികരണവുമായി നിര്‍മല സീതാരാമൻ

ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ മരിച്ചതില്‍ വിചിത്ര പരാമര്‍ശവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍നിന്നു പഠിപ്പിക്കണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു.

ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ട് ദിവസം മുമ്പ് ജോലി സമ്മര്‍ദം കാരണം ഒരു പെണ്‍കുട്ടി മരണപ്പെട്ടതായി വാര്‍ത്ത കണ്ടു. കോളജുകള്‍ വിദ്യാര്‍ഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംമ്പസ് റിക്രൂട്ട്‌മെന്റിലൂടെ അവര്‍ക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്.

എത്ര വലിയ ജോലി നേടിയാലും സമ്മര്‍ദങ്ങളെ നേരിടാന്‍ വിട്ടീല്‍നിന്ന് പഠിപ്പിച്ചു കൊടുക്കണം. എങ്ങനെ സമ്മര്‍ദങ്ങളെ നേരിടണമെന്ന് വീട്ടില്‍ നിന്നാണ് പഠിക്കേണ്ടത്. സമ്മര്‍ദങ്ങളെ നേരിടാന്‍ ഒരു ഉള്‍ശക്തി ഉണ്ടാകണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ- ഇതായിരുന്നുനിര്‍മല സീതാരാമന്റെ വാക്കുകള്‍.

TAGS : NIRMALA SITHARAMAN
SUMMARY : ‘Reliance on God can withstand pressures’; Nirmala Sitharaman with a strange reaction to Anna’s death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *