ന്യൂസിലൻഡിലേയ്ക്ക് അനധികൃത നഴ്സ് റിക്രൂട്ട്മെന്റ്; ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യമന്ത്രാലയം

ന്യൂസിലൻഡിലേയ്ക്ക് അനധികൃത നഴ്സ് റിക്രൂട്ട്മെന്റ്; ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി:  ന്യൂസിലാഡിലേക്ക് നടക്കുന്ന അനധികൃത നഴ്സിംങ് റിക്രൂട്ട്മെന്റിൽ ജാഗ്രതപാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കമ്പെറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും (CAP) നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തിൽ നിന്നുളള നഴ്സിങ് പ്രൊഫഷണലുകൾ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലാൻഡിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാനിർദ്ദേശം നൽകിയത്. CAP-ൽ പങ്കെടുക്കാൻ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകൾ ഉദ്യോഗാർത്ഥികൾ നൽകുന്നുണ്ട്.

(CAP) പൂർത്തിയാക്കിയിട്ടും നഴ്സിംങ്  കൗൺസിൽ റജിസ്റ്റർ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാൻഡ്  വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്.

കോവിഡ് മഹാമാരിയെ തുടർന്ന് ന്യൂസിലാന്റിൽ ഉണ്ടായിരുന്ന നഴ്സിംഗ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇക്കാര്യത്തിൽ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്. ന്യൂസിലാൻഡിലെ നഴ്സിങ് മേഖലയിലെ വീസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും [email protected] എന്ന ഇമെയിൽ ഐഡിയിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ടാൽ അറിയാൻ കഴിയും.
<BR>
TAGS : NURSING | RECRUITMENT | FAKE JOB
SUMMARY : Illegal recruitment of nurses to New Zealand; Ministry of External Affairs with warning

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *