യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; അന്വേഷണത്തിന് എട്ട് സംഘങ്ങളെ രൂപീകരിച്ചു

യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; അന്വേഷണത്തിന് എട്ട് സംഘങ്ങളെ രൂപീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ അന്വേഷണത്തിന് എട്ട് സംഘങ്ങളെ രൂപീകരിച്ചു. ജാർഖണ്ഡ് സ്വദേശിനിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. വയലിക്കാവലിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസിന് പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഭർത്താവുമായി പിണങ്ങിയ യുവതി വാടകവീട്ടിൽ താമസമാക്കിയിട്ട് ആറ് മാസമേ ആയിട്ടുള്ളു. ഭർത്താവ് ഹേമന്ദ് ദാസ് മകൾക്കൊപ്പമാണ് കഴിയുന്നത്. 165 ലിറ്ററിന്റെ ഫ്രിഡ്ജിലാണ് മൃതദേ​ഹങ്ങളുടെ കഷണങ്ങളുണ്ടായിരുന്നത്. യുവതി താമസിച്ചിരുന്ന വീട്ടുടമയാണ് ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വരുന്നുവെന്ന് തന്നെ വിളിച്ച് അറിയിച്ചതെന്ന് മഹാലക്ഷ്മിയുടെ അമ്മ പറഞ്ഞു. വിവരം അറിഞ്ഞ് ഇവരും ഭർത്താവും വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കണ്ടെടുത്ത മൃതദേഹ ഭാ​ഗങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Special teams formed on bengaluru women murder case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *