ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ലെന്ന് ജില്ലാ ഭരണകൂടം

ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ലെന്ന് ജില്ലാ ഭരണകൂടം

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയ അസ്ഥി മനുഷ്യന്റേത് അല്ലെന്ന് സ്ഥിരീകരിച്ച് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. അസ്ഥി പശുവിന്റേതാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ അറിയിച്ചു. മംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കണ്ടെത്തിയത് മനുഷ്യരുടെ കയ്യിന്റെ അസ്ഥിയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ ജില്ലാ ഭരണകൂടം തള്ളി.

മനുഷ്യന്റെ അസ്ഥിയല്ലാത്തതിനാൽ മറ്റ് പരിശോധനകളുടെ ആവശ്യമില്ലെന്നും പ്രാഥമിക പരിശോധനയിൽ തന്നെ പശുവിന്റെ എല്ലാണെന്ന് സ്ഥിരീകരിച്ചുവെന്നും ലാബ് അധികൃതർ പറഞ്ഞു. മനുഷ്യന്റെ എല്ലിന്റെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് നിർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

TAGS: ARJUN | LANDSLIDE
SUMMARY: Body part found in shirur not of human, confirms uttara kannada district officials

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *