ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവില്‍; എസ്ഐടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവില്‍; എസ്ഐടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

കൊച്ചി: ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതിമുൻകൂർ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ നടൻ സിദ്ദിഖ് ഒളിവിൽ പോയതായി സൂചന. കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചാലുടൻ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് അഭിഭാഷകരുടെ നീക്കം.

തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണസംഘം അറസ്റ്റിന് നീങ്ങുന്നത്. സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന താരം രാജ്യം വിടാതിരിക്കാനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ അറസ്റ്റ് അഭ്യൂഹങ്ങള്‍ ശക്തമായതോടെ സിദ്ദീഖ് വീട്ടില്‍ നിന്ന് മാറിയതായാണ് വിവരം. നിലവില്‍ സിദ്ദീഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
<BR>
TAGS : ACTOR SIDDIQUE | SEXUAL ASSULT CASE
SUMMARY : Siddique absconding after bail plea rejected; SIT issued look out circular

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *