നടിയുടെ പീഡനപരാതി; മുകേഷ് അറസ്‌റ്റിൽ

നടിയുടെ പീഡനപരാതി; മുകേഷ് അറസ്‌റ്റിൽ

കൊച്ചി: നടിയുടെ പീഡനപരാതിയിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷ് അറസ്‌റ്റിൽ. ചോദ്യം ചെയ്യലിന് ഹാജരായ മുകേഷിനെ അറസ്‌റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്‌ക്ക് ശേഷമേ മുകേഷിനെ വിട്ടയച്ചു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമാണ് മുകേഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.  മുൻകൂർ ജാമ്യമുള്ളതിനാലാണ് വിട്ടയച്ചതെന്നാണ് വിവരം.

രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. കേസിൽ മുകേഷ് നേരത്തേ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കമുള്ള ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം.ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് നടിയുടെ ആരോപണങ്ങൾ. ഇതു കൂടാതെ വടക്കാഞ്ചേരി സ്വദേശിയും മുകേഷിനെതിരേ സമാന പരാതി നൽകിയിട്ടുണ്ട്.
<BR>
TAGS : MUKESH | SEXUAL ASSULT CASE | ARREST
SUMMARY : Actress’s harassment complaint; Mukesh under arrest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *