യാത്രക്കാർ കുറവ്; യെലഹങ്ക-എറണാകുളം എക്സ്‌പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി

യാത്രക്കാർ കുറവ്; യെലഹങ്ക-എറണാകുളം എക്സ്‌പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി

ബെംഗളൂരു : യെലഹങ്ക-എറണാകുളം സ്പെഷ്യല്‍ എക്സ്‌പ്രസ് ട്രെയിനിന്‍റെ മൂന്ന്‌ സർവീസുകൾ റദ്ദാക്കി. യാത്രക്കാർ കുറവാണെന്ന കാരണത്താലാണ് ഇരുവശത്തേക്കുമുള്ള മൂന്ന് സർവീസുകൾ വീതം റദ്ദാക്കിയിരിക്കുന്നത്.

എറണാകുളം-യെലഹങ്ക ട്രൈ വീക്കിലി എക്സ്‌പ്രസ് (06101) സെപ്റ്റംബർ 25, 27, 29 തീയതികളിലെ സർവീസുകളും യെലഹങ്ക-എറണാകുളം ട്രൈ വീക്കിലി എക്സ്‌പ്രസ് (06102) 26, 28, 30 തീയതികളിലെ സർവീസുകളുമാണ് റദ്ദാക്കിയത്.

ഓണം, വിനായക ചതുർഥി ആഘോഷങ്ങൾ പരിഗണിച്ച് സെപ്തംബർ 7 ന് സർവീസ് ആരംഭിച്ച ട്രെയിൻ സെപ്തംബർ 19 വരെയും പിന്നീട് നവംബർ 4 വരെയും നീട്ടിയിരുന്നു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 5 ന് യെലഹങ്കയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.20 നാണ് എറണാകുളത്ത് എത്തുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ 12.40 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 യെലഹങ്കയിൽ എത്തും. ഓണക്കാലത്ത് ബെംഗളൂരുവിലെ യാത്രക്കാർക്ക് ഏറെ ആശ്രയമായിരുന്നു ഈ ട്രെയിന്‍.
<br>
TAGS : RAILWAY
SUMMARY : Fewer passengers. Three services of Yelahanka-Ernakulam Express have been cancelled

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *