സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി സങ്കേതം ബെളഗാവിയിൽ

സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി സങ്കേതം ബെളഗാവിയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി (ഹൈന) സങ്കേതം ബെളഗാവിയിൽ ആരംഭിക്കും. നിലവിൽ മൈസൂരു മൃഗശാല പോലുള്ള സ്ഥലങ്ങളിൽ ചെന്നായകൾ, കൃഷ്ണമൃഗങ്ങൾ എന്നിവയ്‌ക്കൊപ്പമാണ് കഴുതപ്പുലികളെയും സംരക്ഷിച്ചിട്ടുള്ളത്. ഏറെ സവിശേഷതയുള്ള മൃഗമാണ് കഴുതപ്പുലി. ഇക്കാരണത്താൽ തന്നെ ഇവയ്ക്ക് പ്രത്യേക ആവാസവ്യവസ്ഥ ഒരുക്കേണ്ടത് ആവശ്യമാണെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു.

ബെളഗാവി, ഗോകക്ക് താലൂക്കുകളുടെ അതിർത്തിയിൽ ഏകദേശം 120 ചതുരശ്ര കിലോമീറ്റർ റിസർവ് വനം ഹൈന സങ്കേതമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം കേന്ദ്രത്തിനു നൽകിയതായി മാന്ത്രി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന കഴുതപ്പുലികളുടെ സംരക്ഷണത്തിന് ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബാഗൽകോട്ട്, ബിദർ, ധാർവാഡ്, കോപ്പാൾ, തുമകുരു, ഗദഗ്, ബെളഗാവി എന്നിവിടങ്ങളിലെ ഹൈനകളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. ഗംഗാവതി, തവരഗേര, യെലബുർഗ എന്നിവിടങ്ങളിൽ ഹൈന സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കാൻ 2021-ൽ കോപ്പാൾ ജില്ലാ ഭരണകൂടം സമാനമായ ശ്രമം നടത്തിയിരുന്നു. എന്നാൽ, വനം വകുപ്പ് ഇത് നിരസിക്കുകയായിരുന്നു.

TAGS: KARNATAKA | HYENA
SUMMARY: Karnataka’s first sanctuary for hyenas proposed in Belagavi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *