മുഡ; സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി

മുഡ; സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി

ബെംഗളൂരു: മുഡ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കണമെന്ന് ആവശ്യവുമായി ബിജെപി നേതാക്കൾ. സിദ്ധരാമയ്യ സ്വമേധയാ രാജി വെക്കാൻ തയ്യാറാകണമെന്നും നീതിയുക്തമായ അന്വേഷണം നേരിടണമെന്നും ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര പറഞ്ഞു.

സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് വിജയേന്ദ്രയുടെ നേതൃത്വത്തിൽ ശിവമോഗ സിറ്റി യൂണിറ്റ് ടി.സീനപ്പ ഷെട്ടി സർക്കിളിൽ ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തി. സമാന പ്രതിഷേധം ബെംഗളൂരുവിലും, മൈസൂരുവിലും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുഡ കേസിൽ ഹൈക്കോടതി പോലും വിചാരണ നടപടികൾ ശരിവെച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യ നിലനിൽക്കുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് വിജയേന്ദ്ര പറഞ്ഞു. മുഡ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം അടുത്തിടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

TAGS: KARNATAKA | MUDA SCAM
SUMMARY: BJP stages protest, demands Siddaramaiah’s resignation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *