‘മുകേഷിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണം’; ആവര്‍ത്തിച്ച്‌ ആനി രാജ

‘മുകേഷിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണം’; ആവര്‍ത്തിച്ച്‌ ആനി രാജ

കൊച്ചി: എം. മുകേഷിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ആനി രാജ. സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതാണെന്നും ആനി രാജ പറഞ്ഞു. സിപിഐക്കാരി എന്ന നിലയിലും ദേശീയ മഹിളാ ഫെഡറേഷൻ ജനറല്‍ സെക്രട്ടറി എന്ന നിലയിലുമാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ആനി രാജ പറഞ്ഞു.

ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐടിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പോലീസ് വിട്ടയക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുകേഷ് മടങ്ങി. ആവശ്യപ്പെടുമ്പോൾ അന്വേഷണ സംഘത്തിന് മുന്നില്‍ എത്തണമെന്നതാണ് പ്രധാന വ്യവസ്ഥ.

TAGS : MLA MUKESH | ANI RAJA
SUMMARY : ‘M. Mukesh should be removed from the position of MLA’; Annie Raja

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *