സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാൻ ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി ഫെഫ്ക

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാൻ ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി ഫെഫ്ക

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാൻ ടോള്‍ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടല്‍. സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കില്‍ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്ന് ഫെഫ്ക അറിയിച്ചു.

TAGS : FEFKA | HEMA COMMITTEE | FILM INDUSTRY
SUMMARY : FEFKA has launched a toll-free number for women in the film industry to lodge complaints

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *