ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്:  ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് ക്വബൈസി ആണ് കൊല്ലപ്പെട്ടത്. മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി റോക്കറ്റ്, മിസൈല്‍ യൂണിറ്റുകളുടെ കമാന്‍ഡറായിരുന്നു ഇബ്രാഹിം മുഹമ്മദ് കൊബൈസിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ മുതിര്‍ന്ന സൈനിക നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു കൊബൈസി. ഇയാള്‍ക്ക് പുറമെ, രണ്ട് കമാന്‍ഡര്‍മാരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്നും ഇസ്രയേല്‍ അറിയിച്ചു.

അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. 1835പേര്‍ക്ക് പരുക്കേറ്റു.

ഇസ്രയേല്‍ വ്യോമാക്രമണം നടക്കുന്ന സാഹചര്യത്തില്‍ ലെബനനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെ 12 കമ്പനികള്‍ ബെയ്‌റൂത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബായ് അടക്കമുള്ളവയും സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു. ലുഫ്ത്താന്‍സ എയര്‍ലൈന്‍സും ടെല്‍ അവീവ്, തെഹ്‌റാന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
<BR>
TAGS : HEZBOLLAH | ISRAEL LEBANON WAR
SUMMARY : Hezbollah Commander Killed in Israeli Airstrike in Lebanon

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *