ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു അറസ്റ്റില്‍

ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ അറസ്റ്റു ചെയ്തു. മുകേഷിന് പിന്നാലെയാണ് ഇടവേള ബാബുവിന്റെ അറസ്റ്റ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനുശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും.

ജാമ്യനടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാകും വിട്ടയക്കുക. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തിരുന്നു.

അതേസമയം ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹരജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖിനെക്കുറിച്ച്‌ വിവരമില്ല. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടന്നിട്ടില്ലെന്നാണ് നിഗമനം.

TAGS : SEXUAL ASSULT CASE | EDAVELA BABU | ARRESTED
SUMMARY : Sexual Assault Case; Avala Babu is arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *