എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു

എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു

മുംബൈ: എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജിന്റെ ഭാര്യയും ഇതിഹാസ ചലച്ചിത്രകാരന്‍ വി ശാന്താറാമിന്റെ മകളുമാണ് മധുര ജസ്രാജ്. ബുധനാഴ്ച രാവിലെ സ്വവസതിയിലാണ് അന്ത്യം. വൈകുന്നേരം ഒഷിവാര ശ്മശാനത്തിലാണ് സംസ്‌കാരം. എഴുത്തുകാരി, നിർമാതാവ്, നൃത്തസംവിധായിക എന്നീ നിലകളില്‍ സജീവമായിരുന്നു.

ഭർത്താവിനോടുള്ള ആദരസൂചകമായി ‘സംഗീത് മാർത്താണ്ഡ് പണ്ഡിറ്റ് ജസ്‌രാജ്’ (2009) എന്ന ഡോക്യുമെന്ററി നിർമിച്ചു. മധുരയും അവരുടെ സഹോദരനും ചലച്ചിത്ര നിർമാതാവുമായ കിരണ്‍ ശാംതാരവും പിതാവ് ശാന്താറാമിന്റെ ജീവചരിത്രം എഴുതി. നിരവധി നോവലുകളും മധുര എഴുതിയിട്ടുണ്ട്. 2010-ല്‍ മധുര തന്റെ ആദ്യ മറാഠി ചിത്രമായ ‘ആയ് തുജാ ആശിർവാദ്’ സംവിധാനം ചെയ്തു.

ഒരു ഫീച്ചർ ഫിലിമിലെ ഏറ്റവും പ്രായം കൂടിയ നവാഗത സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടം നേടി. 1962ലാണ് മധുര പണ്ഡിറ്റ് ജസ്‌രാജിനെ കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്തു. മകൻ ശരംഗ്ദേവ് പണ്ഡിറ്റ്, മകള്‍ ദുർഗ ജസ്‌രാജ്, നാല് പേരക്കുട്ടികള്‍ എന്നിവരാണുള്ളത്.

TAGS : MADURA JASRAJ | PASSED AWAY
SUMMARY : Writer and director Madura Jasraj passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *