മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തയോട് ആവശ്യപ്പെട്ട കോടതി, കേസിൽ എഫ്ഐആർ ഫയൽ ചെയ്യാനും നിർദേശിച്ചു.

മുഡ കേസിൽ തനിക്കെതിരായ അന്വേഷണത്തിന് ഗവർണർ അനുമതി നൽകിയതിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കോടതിയുടെ നടപടി. മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ടിജെ എബ്രഹാം, സ്നേഹമായി കൃഷ്ണ, പ്രദീപ് കുമാർ എസ്പി എന്നീ മൂന്ന് പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് ജൂലൈയിൽ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചത്.

അതേസമയം കേസില്‍ അന്വേഷണം നേരിടാന്‍ തനിക്ക് മടിയില്ലെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മുഡ കേസില്‍ തന്‍റെ ഹര്‍ജി തള്ളിയ കർണാടക ഹൈക്കോടതി നടപടിക്ക് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയമപ്രകാരം അത്തരമൊരു അന്വേഷണം അനുവദിക്കുമോ എന്ന് നിയമവിദഗ്‌ധരുമായി ആലോചിക്കും. ഭരണഘടനയിൽ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

<BR>
TAGS : MUDA SCAM | LOKAYUKTA | KARNATAKA
SUMMARY : Lokayukta orders inquiry against Siddaramaiah in Muda land scam case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *