ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ

ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുഗിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ. സെപ്റ്റംബർ 30ന് സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർ ലൈൻസ് അറിയിച്ചു. ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ബിസിനസുകാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകിക്കൊണ്ട് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയാണ് സർവീസ് ലക്ഷ്യമിടുന്നതെന്ന് ഇൻഡിഗോ കമ്പനി അറിയിച്ചു.

ബെംഗളൂരു – ജിദ്ദ പ്രതിദിന സർവീസ് ആരംഭിക്കുന്നതോടെ ജിദ്ദയെ ഇന്ത്യയിലെ ആറ് സ്ഥലങ്ങളിലേക്ക് ബന്ധിപ്പിക്കുമെന്ന് ഇൻഡിഗോയിലെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. ഇതിന് പുറമെ ബെംഗളൂരുവിൽ നിന്ന് മൗറീഷ്യസിലേക്കും ഇൻഡിഗോ എയര്‍ലൈൻസ് ഡയറക്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കും. നവംബർ 19 മുതൽ ഈ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

TAGS: BENGALURU | INDIGO
SUMMARY: Indigo to start daily flight between Bengaluru to Jeddah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *