അർജുനായുള്ള ദൗത്യം; കർണാടക സർക്കാരിനോട്‌ നന്ദി പറയണമെന്ന് എം.കെ. രാഘവൻ എംപി

അർജുനായുള്ള ദൗത്യം; കർണാടക സർക്കാരിനോട്‌ നന്ദി പറയണമെന്ന് എം.കെ. രാഘവൻ എംപി

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെയും ലോറിയേയും കണ്ടെത്തിയതിൽ കർണാടക സർക്കാരിനോട് നന്ദി പറയണമെന്ന് എം.കെ. രാഘവൻ എം പി. തിരച്ചിലിനുള്ള ചെലവ് മുഴുവൻ വഹിച്ചത് കർണാടക സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. 71–ാമത്തെ ദിവസമാണ് അർജുൻ ഓടിച്ചിരുന്ന വാഹനം പുഴയിൽ നിന്നും കണ്ടെത്തിയത്. പുഴയ്ക്കുള്ളിൽ അതിശക്തമായ അടിയൊഴുക്കായിരുന്നു ഉണ്ടായിരുന്നത്. തിരച്ചിലിന് ഡ്രഡ്ജർ ആവശ്യമായിരുന്നു.

ഡ്രഡ്ജറെത്തി മൂന്ന് ദിവസമായുള്ള തിരിച്ചിലിൽ അർജുനെ കണ്ടെത്താൻ കഴിഞ്ഞു. മൃത​ദേഹം കണ്ടെത്താൻ കർണാടക സർക്കാർ കാണിച്ച ദൃഢനിശ്ചയത്തിന് കേരള സർക്കാർ നന്ദി പറയണം എന്നും എംപി പറഞ്ഞു. ലോറിയുടെ കാബിനിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൂന്നാം ഘട്ടത്തിലുള്ള തിരച്ചിലിൽ ഡ്രഡ്ജിം​ഗ് നടത്തിയാണ് ലോറി കണ്ടെത്തിയത്.

TAGS: ARJUN | LANDSLIDE
SUMMARY: Kerala govt should thank Karnataka govt on Shirur mission, says Raghavan mp

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *