വരും മണിക്കൂറുകളിൽ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത,​ രണ്ടിടത്ത് യെല്ലോ അലർട്ട്

വരും മണിക്കൂറുകളിൽ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത,​ രണ്ടിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തില്‍ 11 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാത്രി എട്ടു മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറിൽ തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ തൃശൂർ,​ കോഴിക്കോട്,​ കണ്ണൂർ,​  കാസറഗോഡ് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്. ഈ ജില്ലകളിൽ നേരിയ മഴയ്ക്കുളള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ,​ കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

കേരളത്തിൽ അടുത്ത ഏഴ് ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഛത്തിസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞതാണ് മഴയ്ക്ക് കാരണം.
<BR>
TAGS : RAIN ALERT KERALA
SUMMARY : Chance of rain in 11 districts, yellow alert in two places

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *