എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 73.40

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 73.40

ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇക്കുറി വിജയശതമാനം 73.40 ആണ്. എസ്എസ്എൽസി ആദ്യഘട്ട പരീക്ഷ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ 8,59,967 വിദ്യാർഥികളിൽ 6,31,204 പേർ വിജയിച്ചു.

കഴിഞ്ഞ വർഷം മുതൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് സപ്ലിമെൻ്ററി പരീക്ഷകൾ സർക്കാർ ഒഴിവാക്കിയിരുന്നു. പകരം മൂന്ന് ബോർഡ്‌ പരീക്ഷ നടത്തുകയും, മൂന്നിൽ നിന്നും മികച്ച മാർക്ക് തിരഞ്ഞെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2022-23 അധ്യയന വർഷത്തിൽ 83.89 ആയിരുന്നു സംസ്ഥാനത്തിന്റെ വിജയശതമാനം.

യോഗ്യതാ മാർക്ക് കുറച്ചിട്ടും എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ വിജയശതമാനം കുറഞ്ഞു. 78 സ്കൂളുകളിൽ വിജയശതമാനം പൂജ്യമാണ്. ആരും വിജയിക്കാത്ത സ്കൂളുകളുടെ പട്ടികയിൽ 3 എണ്ണം ബെംഗളുരുവിൽ നിന്നുള്ളവയാണ്. ഇത്തവണ എസ്എസ്എൽസി പരീക്ഷയുടെ യോഗ്യതാ മാർക്ക് 35 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചിരുന്നു.

പരീക്ഷാ ഹാളുകളിൽ അപമര്യാദയായി പെരുമാറൽ, കോപ്പിയടി തുടങ്ങിയ കാര്യങ്ങൾ കുറക്കുന്നതിനായി ഇത്തവണ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതാണ് വിജയ ശതമാനം കുറയാൻ കാരണമായതെന്ന് സ്കൂൾ എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് പ്രിൻസിപ്പൽ സെക്രട്ടറി റിതേഷ് കുമാർ സിംഗ് പറഞ്ഞു.

വിദ്യാർഥികൾക്ക് അവരുടെ ഫലങ്ങളുടെ സ്കാൻ ചെയ്ത പകർപ്പിന് മെയ് 16 വരെ അപേക്ഷിക്കാമെന്നും മെയ് 13 മുതൽ 22 വരെ കെഎസ്ഇഎബി വെബ്‌സൈറ്റിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 7 മുതൽ 14 വരെ രണ്ടാം ഘട്ട പരീക്ഷ നടക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *