ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം; അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ഉടൻ ആരംഭിക്കും

ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം; അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ഉടൻ ആരംഭിക്കും

ബെംഗളൂരു: അര്‍ജുന്‍റെ മൃതദേഹ ഭാഗം നാട്ടില്‍ എത്തിക്കാനുളള നടപടികള്‍ ഉടൻ ആരംഭിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. നാളെ മൃതദേഹ ഭാഗങ്ങള്‍ നാട്ടില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. മൃതദേഹം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. മൃതദേഹ ഭാഗം നിലവില്‍ കാര്‍വാന്‍ ആശുപത്രിയിലാണ്.

ഡിഎന്‍എ സാമ്പിള്‍ ഇന്ന് ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര കന്നഡ ജില്ല കലക്‌ടർ ലക്ഷ്‌മിപ്രിയ വ്യക്തമാക്കി.

ലോറി പൂര്‍ണമായും കരയിലെത്തിക്കാനുളള ദൗത്യം രാവിലെ 8 മണിയോടെ ആരംഭിക്കും. വടം പൊട്ടിയതോടെയാണ് ബുധനാഴ്ച ദൗത്യം അവസാനിച്ചത്. കാണാതായ മറ്റ് രണ്ട് പേര്‍ക്കുളള തിരച്ചില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് തിരച്ചിൽ തുടരുക. ഇന്നലെ കണ്ടെത്തിയ മൃതദേഹം അർജുന്‍റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന അനിവാര്യമാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയ്ൽ പറഞ്ഞു.

ഡിഎൻഎ പരിശോധന നടത്തെണമെന്ന ആവശ്യം കുടുംബവും ഉന്നയിച്ചിരുന്നു. മംഗളൂരുവിൽ വച്ചായിരിക്കും ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി സാമ്പിളുകൾ മംഗളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. എന്നാല്‍ ഡിഎൻഎ പരിശോധന ഫലം കാത്ത് നിൽക്കാതെ  മൃതദേഹം കുടുംബത്തിന് വിട്ട് നൽകും. പക്ഷേ പരിശോധന ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.

TAGS: ARJUN | SHIRUR LANDSLIDE
SUMMARY: DNA samples of Arjuns body will be recovered within two days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *