ബിഎംടിസിയിൽ ഡ്രൈവിങ് പരിശീലനം

ബിഎംടിസിയിൽ ഡ്രൈവിങ് പരിശീലനം

ബെംഗളൂരു: ബെംഗളുരു മെട്രോ പൊളിറ്റിന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഡ്രൈവിങ് പരിശീലനം സംഘടിപ്പിക്കുന്നു ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി), ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ (എച്ച്.പി.വി) എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. മാഗഡി മെയിന്‍ റോഡിലെ വഡാരഹള്ളിയിലെ ബിഎംടിസി ട്രെയിനിങ് സെന്ററില്‍ വെച്ചാണ് പരിശീലനം നല്‍കുന്നത്. 26 ദിവസമാണ് പരിശീലന കാലാവധി.

എൽഎംവി വാഹനങ്ങൾ ഓടിക്കാൻ 18 വയസു മുതലുള്ളവർക്കും ഹെവി വാഹനങ്ങൾക്ക് 20 വയസുള്ളവർക്കും അപേക്ഷിക്കാം. എല്‍എംവി വിഭാഗത്തില്‍ റസിഡന്‍ഷ്യല്‍ – 13000/- രൂപ, നോണ്‍ റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ 7000/-, എച്ച്പിവി വിഭാഗത്തില്‍ 16,700 /-, 11,000/- എന്നിങ്ങനെയാണ് പരിശിലന തുക. ഫോണ്‍ : 7760 991085, 6364 858520.
<br>
TAGS : BMTC
SUMMARY : Driving training at BMTC

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *