പൂരം കലക്കലില്‍ പുനരന്വേഷണം; എഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി

പൂരം കലക്കലില്‍ പുനരന്വേഷണം; എഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ റിപോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. സംഭവത്തില്‍ വീണ്ടും അന്വേഷണം വേണമെന്നും ഡിജിപിതല അന്വേഷണം വേണമെന്നും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. പൂരം കലക്കലില്‍ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശിപാർശയുണ്ട്.

ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം വന്നേക്കും. തൃശൂർ പൂരം കലക്കലില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തുടരന്വേഷണത്തിന്‍റെ സൂചന നല്‍കിയിരുന്നു. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശിപാർശയോടുകൂടി ലഭിച്ചു എന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞിരുന്നു.

ആഭ്യന്തര സെക്രട്ടറിയുടെ നിലപാടറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാമെന്നാണ് പിണറായി വ്യക്തമാക്കിയത്. പൂരം കലക്കലില്‍ സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന അങ്കിത്ത് അശോകിനേയും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളേയും കുറ്റപ്പെടുത്തിയാണ് എഡിജിപി എം.ആർ അജിത് കുമാർ റിപ്പോർട്ട് തയ്യാറാക്കിയത്.

സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നല്‍കിയത്. ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള കുറിപ്പ് സഹിതമാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.

TAGS : THRISSUR POORAM | ADGP MR AJITH KUMAR IPS
SUMMARY : Reinvestigations in Puram Mixing; The government rejected ADGP’s report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *