വൈകാരിക നിമിഷങ്ങള്‍; അര്‍ജുന്റെ ലോറിയില്‍ നിന്ന് മകന്റെ കളിപ്പാട്ടവും ഫോണും കണ്ടെടുത്തു

വൈകാരിക നിമിഷങ്ങള്‍; അര്‍ജുന്റെ ലോറിയില്‍ നിന്ന് മകന്റെ കളിപ്പാട്ടവും ഫോണും കണ്ടെടുത്തു

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പെട്ട അര്‍ജുന്റെ രണ്ട് ഫോണുകൾ കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നാണ് ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. ബാഗും ഒരു വാച്ചും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മകന് കൊടുക്കാനായി വാങ്ങിയതെന്ന് കരുതുന്ന കളിപ്പാട്ടവും ക്യാബിനില്‍ നിന്ന് ലഭിച്ചു. പരിശോധന തുടരുകയാണ്.

ലോറിയുടെ കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു. ക്യാബിനുള്ളില്‍ നിറഞ്ഞിരുന്ന ചെളി നീക്കം ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. അര്‍ജുന്‍ ഉപയോഗിച്ച ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറെ ദുഷ്‌കരമായ ദൗത്യത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് അര്‍ജുന്‍ ഓടിച്ച ലോറി ഗംഗാവാലി പുഴയില്‍ നിന്ന് പുറത്തെടുക്കാനായത്. ഇന്നലെ ലോറി പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിപ്പോവുകയായിരുന്നു. ഹാൻഡ് ബ്രേക്കില്‍ ആയതിനാല്‍ ലോറിയുടെ ബാക്ക് ടയറുകള്‍ ചലിക്കുന്ന അവസ്ഥയിലല്ല. അര്‍ജുന്റെ മൃതദേഹം വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ക്കു വിട്ടുനല്‍കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

TAGS : SHIROOR LANDSLIDE | ARJUN RESCUE
SUMMARY : Son’s toy and phone recovered from Arjun’s lorry

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *