‘റാം c/o ആനന്ദി’ യുടെ വ്യാജപതിപ്പ് നിര്‍മ്മിച്ച്‌ വിതരണം ചെയ്തു; ഒരാൾ കസ്റ്റഡിയില്‍

‘റാം c/o ആനന്ദി’ യുടെ വ്യാജപതിപ്പ് നിര്‍മ്മിച്ച്‌ വിതരണം ചെയ്തു; ഒരാൾ കസ്റ്റഡിയില്‍

കൊച്ചി: അഖില്‍ പി. ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാന്‍ കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പോലീസിന്റേതാണ് നടപടി. ഡി.സി ബുക്സിനാണ് പുസ്‌തകത്തിന്‍റെ പ്രസിദ്ധീകരണ പകര്‍പ്പവകാശം.

മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്. എഴുത്തുകാരുടെയും പുസ്തക പ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തി കൊണ്ട് ഇത്തരത്തില്‍ വ്യാജ പുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.

ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്. ‘റാം C/O ആനന്ദി’യുടെ വ്യാജ പതിപ്പ് ഇറക്കിയതിനെതിരെ എഴുത്തുകാരൻ അഖില്‍ പി. ധർമ്മജൻ നേരത്തെ പരാതി നല്‍കിയിരുന്നു.

TAGS : BOOK | CUSTODY
SUMMARY : Manufactured and distributed counterfeit version of ‘Ram c/o Anandi’; One in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *