പാരസെറ്റമോള്‍ അടക്കം 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

പാരസെറ്റമോള്‍ അടക്കം 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന മരുന്നുകളില്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തല്‍. പാരസെറ്റമാള്‍ ഉള്‍പ്പെടെയുള്ള 53 മരുന്നുകള്‍ക്കാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കാത്സ്യം, വിറ്റാമിന്‍ ഡി 3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനുള്ള ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി,ഡി,എസ്,സി.ഒ) പ്രസിദ്ധികരിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് രാജ്യത്തെ വന്‍കിട മരുന്നു നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളും ഗുണനിലവാരമില്ലാത്തതാണ്.

ആമാശയത്തിലെ അണുബാധകള്‍ ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ, പിഎസ്‌യു ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡ് (HAL) നിര്‍മ്മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്യുന്നതും ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവര്‍ & ക്യൂര്‍ ഹെല്‍ത്ത്കെയര്‍ നിര്‍മ്മിച്ചതുമായ ഷെല്‍കലും പരിശോധനയില്‍ പരാജയപ്പെട്ടു.

കൂടാതെ, കൊല്‍ക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് അല്‍കെം ഹെല്‍ത്ത് സയന്‍സിന്റെ ആന്റിബയോട്ടിക്കുകളായ ക്ലാവം 625, പാന്‍ ഡി എന്നിവ വ്യാജമാണെന്നും കണ്ടെത്തി. ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട സെപോഡെം എക്‌സ്പി 50 ഡ്രൈ സസ്‌പെന്‍ഷന്‍ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.

TAGS : NATIONAL | MEDICINE
SUMMARY : 53 medicines including paracetamol found to be substandard

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *