മൈസൂരു ദസറ; വിനോദസഞ്ചാരത്തിനു പ്രത്യേക പാക്കേജുമായി കെഎസ്ടിഡിസി

മൈസൂരു ദസറ; വിനോദസഞ്ചാരത്തിനു പ്രത്യേക പാക്കേജുമായി കെഎസ്ടിഡിസി

ബെംഗളൂരു: മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക വിനോദസഞ്ചാര പാക്കേജുകളൊരുക്കി സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ (കെഎസ്ടിഡിസി). ഒന്ന് മുതല്‍ അഞ്ചു ദിവസം വരെയുള്ള ഒമ്പത് ടൂര്‍ പാക്കേജുകളാണ് ഒരുക്കുന്നത്. മൈസൂരുവിനടുത്തുള്ള സ്ഥലങ്ങളും മറ്റ്‌ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളും ആസ്വദിച്ചു കാണാൻ സാധിക്കുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയത്.

ഒരാള്‍ക്ക് 510 രൂപമുതല്‍ 7990 രൂപവരെ വരുന്ന പാക്കേജുകളാണുള്ളത്. മൈസൂരുവില്‍ നിന്നാരംഭിച്ച് മൈസൂരുവില്‍ത്തന്നെ അവസാനിക്കുന്ന രീതിയിലാണിത്. www.kstdc.co എന്ന വെബ്സൈറ്റുവഴിയോ 0821 243652 എന്ന നമ്പറില്‍ വിളിച്ചോ വിശദവിവരങ്ങള്‍ അറിയാമെന്ന് കെ.എസ്.ടി.ഡി.സി. അധികൃതര്‍.

അഞ്ചുദിവസത്തെ പാക്കേജിൽ ജോഗ് വെള്ളച്ചാട്ടം, ഗോകർണ, ഗോവ തുടങ്ങിയവ വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ അവസരമുണ്ടാകും. ഒരാൾക്ക് 7990 രൂപയാണ് നിരക്ക്. രണ്ടുദിവസത്തെ പാക്കേജ് കാടും മലകളും കാണാനാഗ്രഹിക്കുന്നവർക്കും ക്ഷേത്രങ്ങൾ ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടും. നഞ്ചൻകോട്, ബന്ദിപ്പൂർ-മുതുമലൈ കടുവാസങ്കേതങ്ങൾ, ഊട്ടി, ദൊഡ്ഡബേട്ട എന്നിവിടങ്ങളിലേക്കാണ് ഈ യാത്ര. ഇതിനായി ഒരാൾക്ക് 3359 രൂപയാണ് ചെലവ്.

TAGS: DASARA | KSTDC
SUMMARY: KSTDC to operate special tour package for mysuru dasara

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *